ലണ്ടൻ: ബോറിസ് ജോൺസണിന് ശേഷം ആരാണ്? പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക്കും മുൻ വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം.

പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ പ്രകാരം ലിസ് ട്രസ് വിജയിക്കുമെന്നാണ് സൂചന. പാർട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫീസിൽ വോട്ടെണ്ണും. യുകെ സമയം ഉച്ചയ്ക്ക് 12.30ന് (ഇന്ത്യൻ സമയം 5.00) ഫലം അറിയാം. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുമ്പ് വിജയിയെ കുറിച്ച് സ്ഥാനാർത്ഥികളെ അറിയിക്കും. തുടർന്ന് വിജയിയുടെ പ്രസംഗം നടക്കും. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നാളെ സ്ഥാനമൊഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക