ഒരുകാലത്ത് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന മുൻനിര നായികമാരിലൊരാളായിരുന്നു രംഭ. രംഭയുടെ മൂത്ത മകളുടെ ഏറ്റവും പുതിയ ഫോട്ടോ അടുത്തിടെയാണ് രംഭ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഈ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ചിത്രം കണ്ട പലരും പഴയ രംഭയും മകളും തമ്മിലുള്ള സാമ്യമാണ് എടുത്ത് പറയുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ. ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ രംഭ തന്‍റെ പ്രതാപകാലത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴില്‍ കമല്‍, രജനി, വിജയകാന്ത്, സത്യരാജ്, കാര്‍ത്തിക്, പ്രഭു, അജിത്, വിജയ് തുടങ്ങി ഒട്ടുമിക്ക മുൻനിര നായകന്മാര്‍ക്കൊപ്പവും രംഭ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ആദ്യകാലത്തെ ശാലീനസുന്ദരി റോളുകളും, പിന്നീട് വന്ന ഗ്ലാമര്‍ റോളുകളും ഒരുപോലെ ആഘോഷിക്കപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യവസായിയായ ഇന്ദ്രകുമാര്‍ പത്മനാഥനെ 2010ല്‍ വിവാഹം കഴിച്ച രംഭ ഇപ്പോള്‍ വിദേശത്താണ് താമസം. രംഭയ്ക്കും ഇന്ദ്രകുമാറിനും ലാവണ്യ, സാഷ എന്നീ രണ്ട് പെണ്‍മക്കളും ശിവിൻ എന്ന മകനുമുണ്ട്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ രംഭ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക