റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി-നിത അംബാനി ദമ്ബതികളുടെ ഇളയമകനായ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ വലിയ രീതിയില്‍ മാധ്യമ പ്രാധാന്യം നേടിയിരുന്നു. ആഘോഷത്തിനിടെ എടുത്ത അംബാനി കുടുംബ ചിത്രത്തിലുള്‍പ്പെട്ട ഒരു സ്‌പെഷ്യല്‍ അതിഥിയെപ്പറ്റിയുള്ള ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. അംബാനി കുടുംബത്തിലെ വളര്‍ത്തുനായയായ ഹാപ്പിയാണ് ചിത്രത്തിലുള്ളത്. ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്ന നായയാണിത്.

അംബാനി കുടുംബത്തിലെ എല്ലാ പരിപാടിയിലും ഹാപ്പിയുടെ സാന്നിദ്ധ്യമുണ്ട്.ജാംനഗറില്‍ വെച്ചെടുത്ത കുടുംബ ഫോട്ടോയിലാണ് ഹാപ്പിയും ഇടംനേടിയത്. മുകേഷ് അംബാനി, നിത അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ത്, മരുമക്കളായ ശ്ലോക മേഹ്ത്ത,ആനന്ദ് പിരാമല്‍, രാധിക മെര്‍ച്ചന്റ് എന്നിവരുള്‍പ്പെട്ട ചിത്രത്തിലാണ് ഹാപ്പിയുമുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കഴിഞ്ഞ ജനുവരിയില്‍ അംബാനി കുടുംബത്തിന്റെ മുംബൈയിലെ വീട്ടില്‍ വെച്ച്‌ നടന്ന അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹ നിശ്ചയ ചടങ്ങിലും ഹാപ്പിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ധരിക്കാനുള്ള മോതിരവുമായി വേദിയിലെത്തിയത് ഹാപ്പിയായിരുന്നു. ഹാപ്പി തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് മുമ്ബ് നിത അംബാനിയും പറഞ്ഞിട്ടുണ്ട്. കുറച്ച്‌ മാസം മുമ്ബ് ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം നിത വെളിപ്പെടുത്തിയത്.

” മുത്തശ്ശി മാത്രമല്ല, കുടുംബത്തിലെ വളര്‍ത്തുനായയുടെ അമ്മ കൂടിയാണ് ഞാന്‍. 5000ലധികം തെരുവ് നായ്ക്കളെ അനന്ത് രക്ഷപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ വീട്ടില്‍ ഒരു നായയേയുള്ളു. അതാണ് ഞങ്ങളുടെ ഹാപ്പി,” എന്നും നിത പറഞ്ഞു.അനന്ത് അംബാനിയുടെ മൃഗസ്‌നേഹം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹത്തിന്റെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ നടന്നത് ഗുജറാത്തിലെ ജാംനഗറില്‍ വെച്ചായിരുന്നു. നിരവധി മൃഗങ്ങള്‍ക്കായി അംബാനി കുടുംബം പുനരധിവാസ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നതും ഇവിടെയാണ്. ആനകള്‍, സിംഹം, മുതല, വിവിധയിനം പക്ഷികള്‍ എന്നിവയെയും ഇവിടെ സംരക്ഷിച്ച്‌ പോരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക