മാസത്തിന്റെ തുടക്കത്തില്‍ സാധാരണക്കാര്‍ക്ക് സന്തോഷ വാര്‍ത്ത ലഭിച്ചിരിക്കുകയാണ്. അതായത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. ഈ വാര്‍ത്ത വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് ലഭിക്കുന്ന നല്ലൊരു ആശ്വാസമാണ്. അതുപോലെ മൂന്ന് മാസത്തിലേറെയായി പെട്രോള്‍, ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇതും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

ഇന്നു മുതല്‍ വാണിജ്യ സിലിണ്ടറിന് 91.5 രൂപ കുറഞ്ഞു. അതായത് സെപ്റ്റംബര്‍ ഒന്നിന് ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ വില അനുസരിച്ച്‌ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 91.5 രൂപ കുറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്നു മുതല്‍ 1885 രൂപ നല്‍കിയാല്‍ മതിയാകും. നല്‍കണം. നേരത്തെ ഈ സിലിണ്ടറിന് 1976.50 രൂപയായിരുന്നു വില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് തുടര്‍ച്ചയായി അഞ്ചാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്. മേയില്‍ 2354 രൂപയെന്ന റെക്കോര്‍ഡ് വിലയിലെത്തിയ 19 കിലോ സിലിണ്ടര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ 1885 ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ സിലിണ്ടറിന് 1976.50ന് പകരം 1885 രൂപ നല്‍കിയാല്‍ മതിയാകും. അതുപോലെ കൊല്‍ക്കത്തയില്‍ 2095.50 ന് പകരം 1995.50 രൂപയും മുംബൈയില്‍ 1936.50 ന് പകരം 1844 രൂപയും ചെന്നൈയില്‍ 2141 ന് പകരം 2045 രൂപയും നല്‍കണം. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 1053 രൂപയാണ് ഡല്‍ഹിയിലെ വില.

വാണിജ്യ വാതക സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ അഞ്ചാം തവണയാണ് കുറച്ചിരിക്കുന്നത്. 2022 മെയ് 19 ന് 2354 രൂപ എന്ന റെക്കോര്‍ഡ് വിലയിലെത്തിയ ഗ്യാസ് സിലിണ്ടറിന് ജൂണ്‍ 1 ന് 2219 രൂപയായി കുറയുകയും. ഇതിന് ഒരു മാസത്തിന് ശേഷം സിലിണ്ടറിന് 98 രൂപ കുറഞ്ഞ് 2021 രൂപയാകുകയും. ജൂലൈ ആറിന് എണ്ണക്കമ്ബനികള്‍ ഈ സിലിണ്ടറിന്റെ വില 2012.50 രൂപയായി വീണ്ടും കുറക്കുകയും ചെയ്തു. ശേഷം ആഗസ്റ്റ് 1 മുതല്‍ ഈ സിലിണ്ടര്‍ 1976.50 രൂപയില്‍ ലഭിച്ചു തുടങ്ങി. ഈ സിലിണ്ടറിനാണ് ഇന്ന് മുതല്‍ അതായത് സെപ്റ്റംബര്‍ 1 മുതല്‍ 1885 രൂപയായി കുറഞ്ഞത്. തുടര്‍ച്ചയായുള്ള ഈ വിലയിടിവ് സാധാരണക്കാരന് ശരിക്കും വലിയൊരു ആശ്വാസമായിരിക്കുകയാണ്.

വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് ഒരാശ്വാസം നല്‍കുന്നതിനായി ഉജ്ജ്വല പദ്ധതി പ്രകാരം സര്‍ക്കാര്‍ സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഈ സബ്‌സിഡി പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്ക് മാത്രമേ ലഭ്യമാകൂ.സര്‍ക്കാരിന്റെ ഈ ചുവടുവയ്‌പ്പില്‍ 9 കോടിയിലധികം ഉപഭോക്താക്കള്‍ക്കാണ് പ്രയോജനം ലഭിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക