തിരുവനന്തപുരം: എഐസിസി പ്രസിഡന്റായി ശശി തരൂര്‍ മത്സരിക്കാന്‍ യോഗ്യനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. തരൂരിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരൻ നടത്തിയ പ്രതികരണം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ശശി തരൂര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ എന്തിനാണ് അത്ഭുതപ്പെടുന്നത്? മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ഥിയല്ലേ അദ്ദേഹം? ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിനകത്ത് മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എനിക്ക് മത്സരിക്കണമെങ്കില്‍ മത്സരിക്കാം. പാര്‍ട്ടി അത് തള്ളില്ല, പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. എനിക്ക് വോട്ട് കിട്ടിയാല്‍ ഞാന്‍ ജയിക്കും. അത്രയേ ഉള്ളൂ ഇതില്‍.’-സുധാകരന്‍ പറഞ്ഞു.

തരൂരിന് ബഹുജന പിന്തുണ

കേരളത്തിൽ ശശി തരൂർ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വാർത്തയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കോൺഗ്രസിനെ സ്നേഹിക്കുന്ന നിഷ്പക്ഷമതികൾ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. സാധാരണക്കാർക്കിടയിൽ ശശിതരൂരിന് വിജയ് സ്വീകാര്യതയുണ്ട്. എന്നാൽ വോട്ട് ചെയ്യേണ്ട എഐസിസി അംഗങ്ങൾ എങ്ങനെ ഇതിനോട് പ്രതികരിക്കും എന്ന് വ്യക്തമല്ല. എങ്കിലും കെ സുധാകരൻ നടത്തിയ പ്രസ്താവന ഒരു ശുഭ സൂചനയായി കാണാം എന്നും ചില കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക