ഇന്‍ഡ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, വെല്‍ത് മാനജ്‌മെന്റ് ബിസിനസ്, ഐടി, ഡാറ്റാബേസ്, ഡാറ്റാ സയന്‍സ് തുടങ്ങിയ മേഖലകളിലെ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ 665 തസ്തികകളിലേക്ക് മൂന്ന് വ്യത്യസ്ത റിക്രൂട്മെന്റ് വിജ്ഞാപനങ്ങള്‍ പുറത്തിറക്കി. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം.

രജിസ്ട്രേഷന്‍ നടപടികള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. അപേക്ഷാ ഫോം സമര്‍പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 ആണ്. അപേക്ഷിക്കുന്നതിന് മുമ്ബ്, പോസ്റ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന തീയതികള്‍

രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭം: ഓഗസ്റ്റ് 31

രജിസ്ട്രേഷന്‍ പ്രക്രിയ അവസാനിക്കുന്നത്: സെപ്റ്റംബര്‍ 20

ഒഴിവുകളുടെ വിശദാംശങ്ങള്‍

മാനജര്‍ (ബിസിനസ് പ്രോസസ്) – 01

സെന്‍ട്രല്‍ ഓപറേഷന്‍സ് ടീം – സപോര്‍ട് – 02

മാനജര്‍ (ബിസിനസ് ഡെവലപ്മെന്റ്) – 02

പ്രോജക്‌ട് ഡെവലപ്മെന്റ് മാനജര്‍ (ബിസിനസ്) – 02

റിലേഷന്‍ഷിപ് മാനജര്‍ – 335

ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ – 52

സീനിയര്‍ റിലേഷന്‍ഷിപ് മാനജര്‍ – 147

റിലേഷന്‍ഷിപ് മാനേജര്‍ (ടീം ലീഡര്‍) – 37

റീജിയണല്‍ ഹെഡ് – 12

കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂടീവ് – 75

യോഗ്യത

മാനജര്‍ (ബിസിനസ് പ്രോസസ്): സര്‍കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ എംബിഎ/പിജിഡിഎം. ബാങ്ക്/വെല്‍ത് മാനജ്‌മെന്റ് സ്ഥാപനങ്ങള്‍/ബ്രോകിംഗ് സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം. വെല്‍ത് മാനജ്‌മെന്റ് ഏരിയയിലെ ബിസിനസ് പ്രക്രിയയില്‍ പരിചയം.

സെന്‍ട്രല്‍ ഓപറേഷന്‍സ് ടീം- സപോര്‍ട്: സര്‍കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ബിരുദം നേടിയവര്‍. ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറി, പ്രൈവറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ വെല്‍ത് മാനജ്‌മെന്റ് സൊല്യൂഷന്‍ പ്രൊവൈഡേഴ്‌സ് എന്നിവയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം, അതില്‍ വെല്‍ത് മാനജ്‌മെന്റ് ബിസിനസിലെ സെന്‍ട്രല്‍ ഓപറേഷനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം.

മാനജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്): സര്‍കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ എംബിഎ/പിജിഡിഎം. ബാങ്ക്/വെല്‍ത് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍/ബ്രോകിംഗ് സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം. വെല്‍ത് മാനജ്‌മെന്റ് മേഖലയിലെ ബിസിനസ് ഡെവലപ്മെന്റില്‍ പരിചയം.

പ്രോജക്‌ട് ഡെവലപ്‌മെന്റ് മാനജര്‍ (ബിസിനസ്): സര്‍കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ എംബിഎ/പിജിഡിഎം. ബാങ്ക്/വെല്‍ത് മാനജ്‌മെന്റ് സ്ഥാപനങ്ങള്‍/ബ്രോകിംഗ് സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം. വെല്‍ത് മാനേജ്‌മെന്റ് ഏരിയയിലെ ബിസിനസ് പ്രോസസ് മാനജ്‌മെന്റില്‍ സൂപര്‍വൈസറി പ്രവര്‍ത്തനത്തില്‍ മുന്‍ഗണനയുള്ള പരിചയം.

തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പ് വഴി വിദ്യാഭ്യാസ യോഗ്യത, തെരഞ്ഞെടുപ്പ് പ്രക്രിയ, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.

എങ്ങനെ ഓണ്‍ലൈനായി അപേക്ഷിക്കാം?

1. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi(dot)co(dot)in സന്ദര്‍ശിക്കുക

2. ഹോംപേജില്‍, Careers ക്ലിക് ചെയ്യുക.

3. Join SBI ക്ലിക് ചെയ്യുക. Current Openings തെരഞ്ഞെടുക്കുക.

4. RECRUITMENT OF SPECIALIST CADRE OFFICERS IN SBI ON CONTRACT BASIS FOR WEALTH MANAGEMENT BUSINESS എന്നെഴുതിയ ഓണ്‍ലൈന്‍ ആപ്ലികേഷന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.

5. അപേക്ഷാ ഫോറം പൂരിപ്പിക്കുക.

6. ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.

7. അപേക്ഷാ ഫീസ് അടയ്ക്കുക.

8. ഭാവി ഉപയോഗത്തിനായി എസ്ബിഐ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക