തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നടുറോഡില്‍ പെണ്‍കുട്ടി യുവാവിനെ തടഞ്ഞുനിര്‍ത്തിയത് നാടകീയത സൃഷ്ടിച്ചു. ബിഹാറിലെ നവാഡ ജില്ലയില്‍ നിന്നാണ് വിചിത്രമായ സംഭവം പുറത്തുവന്നത്. മൂന്ന് മാസം മുമ്ബ് പെണ്‍കുട്ടിയുടെ വിവാഹം ഈ യുവാവുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ യുവാവ് പലതവണ വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. തിങ്കളാഴ്ച കുടുംബത്തോടൊപ്പം ചന്തയിലേക്ക് പോയ പെണ്‍കുട്ടി പെട്ടെന്ന് യുവാവിനെ കണ്ടു. വീട്ടുകാരുടെ സഹായത്തോടെ ഓടിയെത്തിയ പെണ്‍കുട്ടിയാണ് ഇയാളെ പിടികൂടിയത്.

അതേസമയം യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം പാഴായി. ‘എന്നെ കല്യാണം കഴിക്കൂ’ എന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച്‌ പറയുന്നതിനിടയില്‍ പരിസരത്തുണ്ടായിരുന്നവരും തടിച്ചുകൂടി. പൊലീസ് ഇടപെട്ട് പ്രശ്‌നം നിയന്ത്രണ വിധേയമാക്കി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് പറയുന്നതിങ്ങനെ:

‘റോഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മെഹ്കര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹുലി പ്രദേശത്തെ പെണ്‍കുട്ടിയുടെ വിവാഹം അതേ പ്രദേശത്തെ യുവാവുമായി നിശ്ചയിച്ചിരുന്നു. പള്‍സര്‍ ബൈകും 50,000 രൂപയും സ്ത്രീധനമായി നല്‍കി. വിവാഹ കാര്യം പറയുമ്ബോഴെല്ലാം ഇപ്പോള്‍ വിവാഹം വേണ്ടെന്ന് പറഞ്ഞ് യുവാവ് മാറ്റിവെക്കാറുണ്ടായിരുന്നു. അതിനുശേഷം, യുവാവ് മാസങ്ങളോളം ഒളിച്ചു നടക്കുകയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടി യുവാവിനെ കണ്ടത്’.

പൊലീസിന്റെ സാന്നിധ്യത്തില്‍ വിവാഹം:

പൊലീസ് സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ മാറ്റി പെണ്‍കുട്ടിയുടെ ഭാഗം കേട്ടു. പിന്നാലെ വിഷയത്തില്‍ പൊലീസ് ഇടപെട്ട് വനിതാ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ ഇരുവരുടെയും വിവാഹം നടത്തി. പൊലീസിന്റെ സഹായത്തോടെ മറ്റുകാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാകുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പൊലീസിന് നന്ദിയും ഇവര്‍ രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക