ഗാസിയാബാദ്: സ്കൂട്ടറില്‍ കാറിടിപ്പിക്കുകയും വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ വ്ലോഗറായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ബൈക്കുകളിലും കാറുകളിലുമായി നടത്തിയ സ്റ്റണ്ടുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടിയ ശിവാംഗി ദബാസിനെയാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിറ്റി പാര്‍ക്ക് ജംഗ്ഷന് സമീപം വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മ്മയുടെ സ്കൂട്ടറില്‍ ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ സ്കൂട്ടറിന്‍റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ജ്യോതി ശര്‍മ്മ റോഡില്‍ വീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ അപകടത്തിന് ശേഷം ശിവാംഗി കാറില്‍ നിന്നിറങ്ങി പൊലീസുകാരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. യുവതി പോലീസുകാരിയെ റോഡിലേക്ക് തള്ളിയിടുകയും മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാല്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ശിവാംഗിയെ പിടികൂടുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക