കൊച്ചി: ഓഫീസിലെ വെള്ളക്കെട്ടില്‍ ‘വള്ളമിറക്കി’ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി (KSRTC) ജീവനക്കാര്‍. എറണാകുളം സൗത്ത് ഡിപ്പോയിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഓഫീസിൽ പ്രതിഷേധം നടന്നത്.

എന്നാൽ ഇത് തമാശയാണോ അതോ ജീവനക്കാരുടെ പ്രതിഷേധമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. ചെറിയ മഴ പെയ്താൽ പോലും എറണാകുളം സൗത്ത് ഡിപ്പോയിൽ വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഓടയിലെ വെള്ളം ഡിപ്പോയിൽ എത്തിയിട്ടുണ്ട്. ഡിപ്പോയിൽ കരിവെള്ളം എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രതീകാത്മക വള്ളംകളി സംഘടിപ്പിച്ചതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റേഷൻ മാസ്റ്റർ ബിനിൽ ആന്റണിയും ജീവനക്കാരായ എൽദോയും സന്തോഷും ഓഫീസിനുള്ളിലെ മേശപ്പുറത്തിരുന്ന് വള്ളംകളി അനുകരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായാണോ ഈ വീഡിയോ പുറത്തുവിട്ടതെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

അതേസമയം ഡിപ്പോയിൽ വെള്ളം കയറിയതിനാൽ ഇന്ന് അവിടെ നിന്ന് സർവീസുകൾ നടത്തിയില്ല. അതുകൊണ്ട് തന്നെ ഒഴിവുസമയത്ത് ജീവനക്കാർ നടത്തിയ തമാശയാണോ പ്രതിഷേധമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. പ്രതിഷേധമെന്ന നിലയിലാണ് വീഡിയോ വൈറലാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക