തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ 1 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്‌ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

തെക്കുപടിഞ്ഞാറൻ ബീഹാറിലും സമീപ പ്രദേശങ്ങളിലും ഒരു ചക്രവാതച്ചുഴിയും മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുന്നു. തെക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തെക്കൻ തമിഴ്നാട് വരെ ന്യൂനമർദത്തിന്റെ സാന്നിധ്യവും വ്യാപകമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. 31-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, എറണാകുളം, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ .

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട കനത്ത ഇടിമിന്നലിനുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. . കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ സെപ്തംബർ 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ സെപ്റ്റംബർ 1 വരെ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക