പൂനെ: ആൺകുഞ്ഞിനെ ലഭിക്കാനായി ഭർത്താവ് പൊതുസ്ഥലത്ത് കുളിക്കാൻ നിർബന്ധിച്ചതായി യുവതിയുടെ പരാതി. പൂനെയിലെ വിദ്യാപീഠ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. പ്രദേശവാസിയായ താന്ത്രിക് ബാബ എന്നറിയപ്പെടുന്ന മൗലാന ബാബ ജമാദാറിന്റെ നിർദേശപ്രകാരമാണ് ഭർത്താവും ഭര്‍ത്തൃ മാതാപിതാക്കളും തന്നെ പൊതുസ്ഥലത്ത് കുളിപ്പിക്കാൻ നിർബന്ധിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പറയുന്ന നാല് പേർക്കെതിരെയും ഐ.പി.സി. സെക്ഷന്‍ 498, 323, 420, 504, 406 എന്നീ വകുപ്പുകളും ദുര്‍മന്ത്രവാദത്തിനെതിരേയുള്ള നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക