തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ തന്നെ രാജുവേട്ടനെന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. കിഴക്കേ കോട്ടയിൽ ആകാശപാത ഉദ്ഘാടനം ചെയ്യവെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഉദ്ഘാടന ചടങ്ങിന് കാറിൽ എത്തിയ നിമിഷം മുതൽ പൃഥ്വിരാജ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം നാടായ തിരുവനന്തപുരത്തെ കുറിച്ച് പറയുന്നതിനിടെയാണ് മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടനെ വിളിച്ച് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്ന് കളയുമെന്ന് കരുതിയെന്നും പൃഥ്വിരാജ് പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ പൃഥ്വിരാജിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള മേയറുടെ വാക്കുകളെ ജനക്കൂട്ടം നിറഞ്ഞ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. എന്തിനാണ് കാത്തിരിക്കുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചു. ഉടനെ കരഘോഷം മുഴങ്ങി. മേയർ പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്ന് പൃഥ്വിരാജിനെ അഭിസംബോധന ചെയ്തു. ഇതിനും കൈയടി ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക