തിരുവനന്തപുരം: അദാനി തിരിച്ചുപോയി വിഴിഞ്ഞം തുറമുഖത്ത് നിർമാണം നിർത്തി വച്ചില്ലങ്കിൽ സമരം അവസാനിപ്പിക്കില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം അതിരൂപത വ്യക്തമാക്കി. തുറമുഖ മന്ത്രി ഒരു വിഡ്ഢിയാണ്. മന്ത്രിയുടെ പ്രസംഗം കള്ളം നിറഞ്ഞതാണ്. അദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകണം. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന തുറമുഖ നിർമാണം നിർത്താതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

മുഖ്യമന്ത്രിയെയും അദ്ദേഹം വിമർശിച്ചു. മത്സ്യത്തൊഴിലാളികളോട് ‘കടയ്ക്ക് പുറത്ത്’ എന്ന് പറയരുത്. നികൃഷ്ടജീവി പ്രയോഗം നടത്തുന്ന ചങ്കന്റെ അഭ്യാസം ഒന്നും ഈ ചങ്കന്മാരുടെ അടുത്ത് ചിലവാകില്ല. ഇത് മത്സ്യത്തൊഴിലാളികളാണ്. ഈ സമരം വിജയിച്ചാലേ ഞങ്ങൾ അടങ്ങൂ. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരേക്ക് മടക്കി അയക്കേണ്ടി വന്നാലും ജയിച്ചേട്ടേ അടങ്ങത്തൊള്ളൂവെന്നും ഫാദര്‍ ഡിക്രൂസ് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ നിലപാട്

വിഴിഞ്ഞം തുറമുഖ നിർമാണം തടയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും നാട്ടിലെ മത്സ്യത്തൊഴിലാളികൾ മാത്രമാണ് പങ്കെടുക്കുന്നതെന്നും പറയാനാകില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കുന്ന വലിയ പദ്ധതികളിലൊന്നാണ് വിഴിഞ്ഞം. പദ്ധതികളുടെ കാര്യം വരുമ്പോൾ സ്വാഭാവികമായ ആശങ്കകൾ ഉയരുന്നു. അതിന് ആക്കം കൂട്ടാൻ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കരുത്. പദ്ധതികൾ നടപ്പാക്കാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്തംഭനാവസ്ഥയിൽ നിർത്തുന്ന സമീപനം ജനവിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക