തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ ലത്തീൻ സഭയുടെ പ്രതിഷേധം തള്ളി മുഖ്യമന്ത്രി. മുൻകൂട്ടി നിശ്ചയിച്ച സമരമാണ് അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു.

വിഴിഞ്ഞം സമരത്തിന് പിന്നിൽ പുറത്തുനിന്നുള്ളവരാണെന്ന് ആരോപിച്ച് സമരക്കാരെ മുഖ്യമന്ത്രി തള്ളി. തുറമുഖ നിർമാണ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർമാണം നിർത്തിവെക്കേണ്ടി വന്നാൽ സംസ്ഥാനം കനത്ത വില നൽകേണ്ടിവരുമെന്ന് തുറമുഖ മന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ ഇടപെടാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക