വിവാഹത്തിന് രണ്ട് വർഷം മുമ്പ് പൃഥ്വിരാജ് തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രമാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്. പോക്കിരിരാജയുടെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജ് പുതിയ കാർ വാങ്ങിയതെന്നും ഔദ്യോഗിക ചിത്രങ്ങളിലൊന്നും താനില്ലെങ്കിലും താൻ അവിടെയുണ്ടായിരുന്നുവെന്നും ചിത്രത്തോടൊപ്പം സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സുപ്രിയയുടെ വാക്കുകൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘2009ലോ 2010ലോ, കൃത്യമായി ഓർമ്മയില്ല, പൃഥ്വിരാജ് പോക്കിരിരാജയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു. അപ്പോഴാണ് ചിത്രത്തിൽ കാണുന്ന Z4 കാർ പൃഥ്വിരാജ് സ്വന്തമാക്കിയത്. ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നുമില്ലെങ്കിലും എന്റെ സാന്നിധ്യം ഉണ്ടായിരുന്നു.’

സുപ്രിയക്ക് വർഷം കൃത്യമായി ഓർമയില്ലെങ്കിലും പോസ്റ്റിന് കമന്റുമായി എത്തിയ ഒരു ആരാധകൻ സുപ്രിയയെക്കാൾ നന്നായി ഓർത്തു. വർഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവര ഫ്ലാറ്റിലേക്ക് ലൈറ്റുകൾ വാങ്ങാൻ പനമ്പിള്ളി നഗറിലെ കടയിൽ ഇരുവരും ഒരുമിച്ച് വന്നത് ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് ഒരു പ്രവീൺ അഭിപ്രായപ്പെട്ടു. ഈ കമന്റിന് മറുപടിയായി സുപ്രിയ പറഞ്ഞത് നിങ്ങൾക്ക് നല്ല ഓർമശക്തിയുണ്ടെന്നാണ്.

2011 ഏപ്രിൽ 25 ന് പാലക്കാട് വെച്ചായിരുന്നു പൃഥ്വിരാജ് സുപ്രിയയുടെ വിവാഹം. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനായാണ് പൃഥ്വിയെ കണ്ടത്. അവർ സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. മലയാളിയാണെങ്കിലും സുപ്രിയ ജനിച്ചതും വളർന്നതും മുംബൈയിലാണ്. അവർക്ക് അലംകൃത എന്നൊരു മകളും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക