ആലപ്പുഴ: ആലപ്പുഴയിൽ കാലില്ലാത്തയാളെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ ജസ്റ്റിന് പോലീസിന്റെ ക്രൂര മർദനമേറ്റു. കുനിച്ച് നിർത്തി നട്ടെലിന് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ജസ്റ്റിൻ പറയുന്നു. അതിനിടെ, പരാതി ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നു.

രണ്ട് ദിവസം മുമ്പാണ് സംഭവം. പുന്നപ്ര ജംഗ്ഷനിൽ വെച്ചാണ് ജസ്റ്റിൻ പോലീസ് പിടിയിലായത്. ഓട്ടോ തെറ്റായ ദിശയിൽ ഓടിച്ചെന്ന് പറഞ്ഞാണ് പോലീസ് മർദിച്ചതെന്ന് ജസ്റ്റിൻ പറയുന്നു. മൂന്ന് പോലീസുകാർ ചേർന്നാണ് ഇയാളെ മർദിച്ചത്. മുഖത്തും ചെവിയിലും മുതുകിലും അവർ ക്രൂരമായി മർദിച്ചതായി ജസ്റ്റിൻ പറഞ്ഞു. അടിയേറ്റ് നിൽക്കാനാകാതെ വന്നപ്പോൾ എസ്ഐ 108 ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വെച്ച് പോലീസ് മർദിച്ചെന്ന് പറഞ്ഞാൽ പിന്നീട് അനുഭവിക്കുമെന്നും ജസ്റ്റിൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസിനെ ഭയന്ന് ആദ്യം ആശുപത്രിയിലെത്തിച്ചപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് കാര്യം തുറന്നുപറയാൻ ജസ്റ്റിൻ തയ്യാറായില്ല. എന്നാൽ എക്‌സ്‌റേ എടുത്ത ശേഷം തന്റെ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം ജസ്റ്റിന്റെ ആരോപണം പൊലീസ് പൂർണമായും നിഷേധിച്ചു. ജസ്റ്റിനെ കസ്റ്റഡിയിലെടുത്തത് കഞ്ചാവുമായി പിടിക്കപ്പെട്ടതിനാലും ഇയാളിൽ നിന്ന് കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലുമാണ് ജാമ്യത്തിൽ വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. ചോർന്ന ഫോൺ സംഭാഷണത്തിൽ, ആശുപത്രി ചെലവുകൾ താൻ നൽകിയേക്കാം, തന്റെ ജോലിയും കൊണ്ടുപോകുന്ന തരത്തിലായി കാര്യങ്ങളൊന്നും എസ്ഐ പറയുന്നത് വ്യക്തമായി കേൾക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക