മുംബൈ: ഉറങ്ങിക്കിടന്ന ഭാര്യയെ തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ട ഭർത്താവ് മക്കളെയും കൊണ്ട് കടന്നു കളഞ്ഞു. മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലെ വസായ് റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് ഞെട്ടിക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിനു മുന്നിലേക്ക് തള്ളുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിൽ വച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. അതിനു ശേഷം എല്ലാവരും ഉറങ്ങാൻ പോയി. പിന്നീട് ട്രെയിൻ വരുന്നത് കണ്ട് പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. അവദ് എക്‌സ്പ്രസിന് മുന്നിലേക്കാണ് യുവതിയെ തള്ളിയിട്ടത്. അതിന് ശേഷം തിടുക്കത്തിൽ മക്കളെയും കൂട്ടി കടന്നുകളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ദാദറിലേക്കും അവിടെ നിന്ന് ട്രെയിനിൽ കല്യാണിലേക്കും കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് താനെയിലെ ബിവണ്ടി ടൗണിൽ നിന്ന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക