ഡൽഹി: കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ മൂലം രാജ്യത്ത് പ്രതിവർഷം ശരാശരി 2300 പേർക്ക് ജീവൻ നഷ്ടപ്പെടുന്നതായി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തുവിട്ട 2016 മുതൽ 2020 വരെയുള്ള കണക്കിലാണ് ഇക്കാര്യം പറയുന്നത്. 2021ലെ കണക്ക് കേന്ദ്രസർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ദേശീയപാതയിലെ കുഴികളും ശോച്യാവസ്ഥയും അധികൃതരെ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്പും ഓൺലൈൻ സംവിധാനവും ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കും. വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ഈടാക്കാൻ വ്യവസ്ഥ ചെയ്യുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക