ദേശീയപാതയിലെ ശോച്യാവസ്ഥയ്ക്കെതിരെ റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച്‌ വേറിട്ട പ്രതിഷേധവുമായി എംഎല്‍എ. ജാര്‍ഖണ്ഡിലെ എംഎല്‍എ ദീപിക പാണ്ഡെ സിങ്ങാണ് ദേശീയ പാത 133ന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ചെളിവെള്ളത്തില്‍ കുളിച്ചത്.

മഴ കാരണം ദേശീയപാതയില്‍ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. ദീര്‍ഘകാലമായി റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. അതുകൊണ്ടുതന്നെ അപകടങ്ങളും പതിവാണെന്ന് എം എല്‍ എ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതുവരെ താന്‍ ഇവിടെതന്നെ ഇരിക്കുമെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡ് തകര്‍ചയ്ക്ക് ഒരു കുറവും ഉണ്ടായില്ല. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്നതാണ് എംഎല്‍എയുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക