നേമത്ത് ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40-ാം ദിവസം പോക്‌സോ കേസിൽ യുവാവ് അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം സ്വദേശി സനൂജിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുമ്പും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട മനോവിഷമം കൊണ്ടാണ് മൂലം കഴിഞ്ഞ മാസം ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തത്.

പുതിയ കേസിൽ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭാര്യ മരിച്ച് 40-ാം ദിവസമാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക