മർദനമേറ്റ് മരിച്ച ജോർജ് ഫ്‌ളോയിഡിനെ മർദിച്ച അതേ രീതിയിൽ വീണ്ടും അമേരിക്കൻ പോലീസ് അക്രമം . യുവാവിനെ തെരുവിൽ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ക്രോഫോർഡ് കൗണ്ടി ഷെരീഫാണ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ നിർദേശിക്കുകയും ചെയ്തു.

സൗത്ത് കരോലിന സ്വദേശിയായ റെന്റൽ വോർസെസ്റ്റർ എന്ന 27കാരനാണ് പോലീസിന്റെ ക്രൂരമായ മർദനമേറ്റത്. ഞായറാഴ്ച രാവിലെ 10:30 നടന്ന സംഭവത്തെക്കുറിച്ച് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അന്വേഷിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കടയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പോലീസ് എത്തിയതെന്നാണ് വിശദീകരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക