ദുബായ്: എട്ടാം വയസ്സില്‍ ദുബായിലെ ഒരു മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആപ്പിള്‍ കഴിക്കുന്ന ലാഘവത്തോടെ കഥ പറയും ആപ്പ് തയ്യാറാക്കി. ദുബായില്‍ താമസിക്കുന്ന കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ഹന മുഹമ്മദ് റഫീഖാണ് കുട്ടിക്കഥകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ആപ്പിള്‍ സിഇഒ ടിം കുക്കിന്‍റെ പ്രശംസയും ലഭിചിരിക്കുകയാണ് ഈ മിടുക്കിക്ക്.

ദുബായ് ആസ്ഥാനമായുള്ള ഐ ടി സംരംഭകന്‍ മുഹമ്മദ് റഫീഖിന്‍റെ മകളായ ഹന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപ്പര്‍മാരില്‍ ഒരാളാണ്. ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ്പ് ഡെവലപ്പര്‍ താനാണെന്ന് അവകാശപ്പെട്ട് ഹന ടിം കുക്കിന് കത്തയച്ചതിന് മറുപടി ആയാണ് പ്രശംസ. മകളുടെ ആപ്പ് അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക