സംസ്ഥാനത്തെ ദേശീയപാത 66ന്റെ വികസനത്തിന്‌ പുറമെ ഇതര ദേശീയപാതകളുടെ വികസനത്തിന്‌ ഏഴ്‌ വന്‍ പദ്ധതികൂടി. അഞ്ച്‌ ദേശീയപാതയ്‌ക്കും കുട്ട– മലപ്പുറം പുതിയ ദേശീയപാതയ്‌ക്കുമായി 837 കിലോമീറ്ററിന്‌ 62,320 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കുന്നതായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം കേരളത്തെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട്‌ — കോഴിക്കോട്‌ എന്‍എച്ച്‌ 966 നാലുവരി പാത 122 കിലോമീറ്ററിന്‌ 9272 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിവരികയാണ്‌. എന്‍എച്ച്‌ 544 വാളയാര്‍– വടക്കഞ്ചേരി 53 കിലോമീറ്റര്‍ ആറുവരി പാതയ്‌ക്ക്‌ 4180 കോടി രൂപയുടെയും ഇതേപാതയില്‍ തൃശൂര്‍- ഇടപ്പള്ളിവരെ 84.1 കിലോമീറ്റര്‍ ആറുവരിയാക്കാന്‍ 4940 കോടി രൂപയുടെയും പദ്ധതിയുണ്ട്‌. തിരുവനന്തപുരം –കൊട്ടാരക്കര– കോട്ടയം– അങ്കമാലി എന്‍എച്ച്‌ 183, എസ്‌എച്ച്‌ 01 എന്നിവയിലെ 228 കിലോമീറ്ററിന്‌ 17,328 കോടിയും ഉണ്ട്‌.

എന്‍എച്ച്‌ 744 കൊല്ലം– ചെങ്കോട്ട 59 കിലോമീറ്റര്‍ നാലുവരിയാക്കാന്‍ 4484 കോടിയുടെയും എന്‍എച്ച്‌ 85ല്‍ കൊച്ചി– മൂന്നാര്‍– തേനി നാലുവരിയാക്കാന്‍ 152 കിലോമീറ്ററിന്‌ 11,552 കോടിയുടെയും പദ്ധതിയുണ്ട്‌. ഇവയുടെയെല്ലാം വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്‌ പുരോഗമിക്കുകയാണെന്നാണ്‌ ഉപരിതല ഗതാഗതമന്ത്രാലയം കേരളത്തെ അറിയിച്ചത്‌. പുതിയ ദേശീയപാതയായി കര്‍ണാടക കുട്ട– മലപ്പുറം 139 കിലോമീറ്റര്‍ വ്യവസായ ഇടനാഴിക്ക്‌ 10,564 കോടി രൂപയുടെ പദ്ധതിയുമാണ്‌ ആവിഷ്‌കരിക്കുന്നത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക