ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ലൂസിഫർ തെലുങ്കിൽ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ അതിഥി വേഷമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയ മോഹൻരാജയാണ് തെലുങ്കിൽ ചിത്രം നിർമ്മിക്കുന്നത്. ചിരഞ്ജീവിയുടെ ജന്മദിനമായ ആഗസ്റ്റ് 22നാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒക്ടോബർ 5 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക