അല്ലു അരവിന്ദ് നല്‍കിയ മാനനഷ്ടക്കേസില്‍ തെലുങ്ക് താരദമ്ബതികളായ രാജശേഖര്‍, ജീവിത എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ. അല്ലു അരവിന്ദും ചിരഞ്ജീവിയും ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്ത വില്‍പ്പന ചെയ്‌തെന്ന ആരോപണമാണ് രാജശേഖറും ജീവിതയും ഉന്നയിച്ചത്.

ചിരഞ്ജിവി രക്ത ബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് 2011ല്‍ ആയിരുന്നു അല്ലു അരവിന്ദ് കേസ് നല്‍കിയത്. പന്ത്രണ്ട് വര്‍ഷത്തെ നിയമ പോരാട്ടതിനൊടുവിലാണ് നാമ്ബള്ളി കോടതി ചൊവ്വാഴ്ച്ച വിധി പുറപ്പെടുവിച്ചത്. രാജശേഖറിനും ജീവിതയ്ക്കും ഒരു വര്‍ഷത്തെ ജയില്‍ വാസവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ദമ്ബതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മേല്‍ കോടതിയെ സമീപിക്കാവുന്നതാണ്. ചിരഞ്ജീവിയും രാജശേഖറും തമ്മിലുള്ള വഴക്ക് വര്‍ങ്ങള്‍ക്കു മുമ്ബ് ആരംഭിച്ചതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക