സല്‍മാൻ ഖാന്റെ പ്രണയങ്ങളും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളുമൊക്കെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ എല്ലാ ഗോസിപ്പുകളെയും മറികടന്ന് തന്റെ ബാച്ച്‌ലര്‍ പട്ടം തുടരുകയാണ് 57കാരനായ സല്‍മാൻ. എന്നാലിപ്പോഴിതാ, ഹോളിവുഡില്‍ നിന്നും സല്‍മാനെ തേടിയെത്തിയ വിവാഹ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്സ് ‍2023ന്റെ വേദിയില്‍ വച്ചാണ് അലീന ഖലീഫ് എന്ന പത്രപ്രവര്‍ത്തക സല്‍മാനോട് പരസ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തിയത്.”സല്‍മാന്‍ ഖാന്‍ നിങ്ങളോട് ഈ ചോദ്യം ചോദിക്കാന്‍ ഞാന്‍ ഹോളിവുഡില്‍ നിന്നും വന്നതാണ്. നിങ്ങളെ കണ്ട നിമിഷം തന്നെ പ്രണയത്തിലായി,” എന്ന് അലീന പറയുമ്ബോള്‍ “നിങ്ങള്‍ പറയുന്നത് ഷാരൂഖ് ഖാനെ കുറിച്ച്‌ അല്ലല്ലോ,” എന്ന് സല്‍മാൻ തിരിച്ചു ചോദിക്കുന്നു. “സല്‍മാന്,‍ താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ?” എന്നും അലീന ചോദിക്കുന്നു. “വിവാഹം ചെയ്യാനുള്ള എന്റെ പ്രായം കഴിഞ്ഞു, 20 വര്‍ഷം മുമ്ബ് നിങ്ങളെ കാണേണ്ടതായിരുന്നു,” എന്നാണ് സല്‍മാന്‍ അലീനയ്ക്ക് മറുപടി നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ ഒരൊറ്റ വിവാഹാഭ്യര്‍ത്ഥനയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് 24കാരിയായ അലീന. ആരാണ് ഭായ് ജാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സുന്ദരി എന്ന തിരച്ചിലാണ് സല്‍മാൻ ഖാന്റെ ആരാധകരും.

ആരാണ് അലീന ഖലീഫെ?വിവിധ രംഗങ്ങളില്‍ തിളങ്ങുന്ന ബഹുമുഖ പ്രൊഫഷണലാണ് അലീന ഖലിഫെ. ബ്രോഡ്കാസ്റ്റ് അവതാരക, റീട്ടെയില്‍, ലീഡര്‍ഷിപ്പ്, കണ്ടന്റ് ക്രിയേഷൻ, മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ മീഡിയ, മാനേജ്മെന്റ് എന്നിവയിലെല്ലാം അലീന വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ഏറെ സജീവമാണ് അലീന. 92K ഫോളോവേഴ്സാണ് അലീനയ്ക്ക് ഇൻസ്റ്റഗ്രാമില്‍ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക