ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്നുകൾ കഴിക്കുന്നതും വാങ്ങുന്നതും മലയാളികൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം കേരളത്തിൽ ഒരു ശരാശരി വ്യക്തി പ്രതിവർഷം 2567 രൂപയാണ് മരുന്നിനായി ചിലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ ആളുകൾ വാങ്ങുന്ന മരുന്നുകളിൽ 88.43 ശതമാനവും ഡോക്‌ടർമാർ നിർദ്ദേശിക്കുമ്പോൾ 11.57 ശതമാനം പേർ കുറിപ്പടി ഇല്ലാതെയാണ് മരുന്നുകൾ വാങ്ങുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കുറവ് തുക മരുന്നിന് ചെലവിടുന്നത് ബിഹാറിലാണ്. ഇവിടെ മരുന്നിന്റെ ആളോഹരി ചെലവ് 298 രൂപ മാത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹിമാചൽ പ്രദേശ്, ബംഗാൾ, ഹരിയാന, പഞ്ചാബ്, യു.പി. കേരളം എന്നീ സംസ്ഥാനങ്ങളാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകൾ വാങ്ങുന്നതിൽ മുന്നിൽ. എന്നാൽ അസാം, ഉത്തരാഖണ്ഡ്, ബിഹാർ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് സംസ്ഥാനങ്ങളില്‍ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് മരുന്നുകൾ വാങ്ങുന്നതിൽ മുന്നില്‍.

ആളോഹരി മരുന്നു ചെലവ്:

കേരളം – 2567 രൂപ
ഹിമാചല്‍ പ്രദേശ് – 1700 രൂപ
ബംഗാള്‍ – 1499 രൂപ
ആന്ധ്രപ്രദേശ് – 1488 രൂപ
യുപി – 1118 രൂപ
പഞ്ചാബ് – 1224 രൂപ
ഗുജറാത്ത് – 590 രൂപ
കര്‍ണാടകം -510 രൂപ
ഉത്തരാഖണ്ഡ് – 411 രൂപ
ഛത്തീസ്ഗഡ് – 401 രൂപ
അസം – 386 രൂപ
ബിഹാര്‍ – 298 രൂപ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക