
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഹായിയും,ഉപദേഷ്ടാവും ആയി അറിയപ്പെടുന്ന അലക്‌സാണ്ടർ ഡുഗിന്റെ മകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്തയാണ് റഷ്യയെ ഞെട്ടിക്കുന്നത്. റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡാരിയ ഡുഗിനെ കൊലപ്പെടുത്തിയ സ്‌ഫോടനം പിതാവിനെ ലക്ഷ്യമിട്ടാണെന്ന ആരോപണവും ശക്തമാകുകയാണ്.
പശ്ചാത്ത മാധ്യമങ്ങൾ പുട്ടിന്റെ തലച്ചോറ് എന്നാണ് അലക്സാണ്ടറിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. സഖറോവ് എസ്റ്റേറ്റിൽ നടന്ന പാരമ്പര്യ കുടുംബ സംഗമത്തിൽ അദ്ദേഹവും മകളും അതിഥികളായി. വയലിനിസ്റ്റും സുഹൃത്തുമായ പീറ്റർ ലൻഡ്‌സ്ട്രോം പറയുന്നതനുസരിച്ച്, ഇരുവരും ഒരുമിച്ച് മടങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, അവസാന നിമിഷം ഡുഗിൻ തന്റെ തീരുമാനം മാറ്റി. അദ്ദേഹം മറ്റൊരു വാഹനത്തില്‍ കയറി മകളെ ഒറ്റയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
പരിപാടിക്ക് ശേഷം ഇരുവരും വ്യത്യസ്ത കാറുകളിലായാണ് മടങ്ങിയത്. മിനിറ്റുകൾക്കകം ഡാരിയ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചു. റഷ്യൻ തലസ്ഥാനമായ ഗസറ്റയുടെ പ്രാന്തപ്രദേശമായ ബോൾഷി വ്യാസെമിയിലാണ് കാർ പൊട്ടിത്തെറിച്ചത്. ഡാരിയയുടെ കത്തിനശിച്ച കാറിന് മുന്നിൽ ഞെട്ടി അലക്സാണ്ടർ തല കൈകളിൽ പിടിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പുടിൻ അനുകൂല പ്രസിദ്ധീകരണമായ യുണൈറ്റഡ് വേൾഡ് ഇന്റർനാഷണലിന്റെ ‘പൊളിറ്റിക്കൽ അനലിസ്റ്റ്’ എന്ന നിലയിലും എഡിറ്റർ എന്ന നിലയിലും ഡാരിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഡാരിയ തന്റെ പിതാവിനൊപ്പം ഒരു കുടുംബയോഗത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.