പ്രവാസി സംരംഭങ്ങൾക്ക് ആശ്വാസമേകാൻ നോർക്ക റൂട്ട്‌സും കാനറ ബാങ്കും കൈകോർക്കുന്നു. പ്രവാസി സംരംഭങ്ങൾക്കായാണ് ഇത്തവണ വായ്പാ മേള സംഘടിപ്പിക്കുന്നത്. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.norkaroots.org വഴി, പ്രവാസി സംരംഭകർക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷ സമർപ്പിക്കാം.

ഓഗസ്റ്റ് 22, 23 തീയതികളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. അതേസമയം കോഴിക്കോട് ജില്ലയിൽ നടക്കുന്ന മേളയിൽ വയനാട് ജില്ലയിലുള്ളവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സിന്റെ (NDPREM) ഭാഗമായാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. NORCA ROOTS വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു പ്രവാസി പുനരധിവാസ പദ്ധതിയാണ് NDPREM.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക