മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി ആരാധിക. നൃത്തത്തിലൂടെ ഫഹദിന്റെ പടം വരച്ചാണ് നിയമ വിദ്യാര്‍ഥിയായ അശ്വതി കൃഷ്ണ അമ്ബരപ്പിക്കുന്നത്. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്‍പാദം ഉപയോഗിച്ച്‌ സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിന്‍റെ ചിത്രം വരച്ചത്.

എട്ടടി നീളമുള്ള തുണി നിലത്തു വിരിച്ച്‌ അതില്‍ നിന്നുകൊണ്ടാണ് അശ്വതി നൃത്തം ചെയ്യുന്നത്. തുണിയില്‍ പെന്‍സില്‍ കൊണ്ടു വരച്ച ശേഷം കാലുകൊണ്ട് അക്രിലിക് കളര്‍ ഉപയോഗിച്ചാണ് നിറം പകരുന്നത്. ഒരുമണിക്കൂര്‍ സമയമെടുത്ത് വീടിന്റെ മുകളിലെ സിറ്റൌട്ടില്‍ വച്ചാണ് ഈ ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക