സാമ്ബത്തിക തർക്കത്തെ തുടർന്ന് നടുറോഡില്‍ സൂപ്പർ കാറിന് തീയിട്ടു. ഹൈദരാബാദിലാണ് നടുക്കുന്ന സം‌ഭവം. ഇതിന്റെ സിസി‌ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. റീസെല്ലർമാർ തമ്മിലുണ്ടായിരുന്ന സാമ്ബത്തിക തർക്കത്തിന് പിന്നാലെയാണ് ഒരാള്‍ സൂപ്പർ കാറിന് തീയിട്ടത്. ഒരു കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഗല്ലാർഡോ ആണ് അഗ്നിക്കിരയായത്.

കാറുടമ നീരജ് ഇത് വില്‍ക്കാനായി കൂട്ടുകാരുടെ സഹായത്തോടെ ഒരു റീസെല്ലറെ കണ്ടെത്താൻ ശ്രമിച്ചു. ഇതിനിടെ വാഹനം വാങ്ങാൻ താത്പ്പര്യമുണ്ടായിരുന്ന അഹമ്മദ് നീരജിന്റെ മറ്റൊരു സുഹൃത്തായ അമൻ ഹൈദറിനെ ബന്ധപ്പെട്ടു. 13ന് മമിഡിപള്ളിയില്‍ കാണാമെന്നും അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറുമായി നിശ്ചയിച്ച സ്ഥലത്ത് പോകാതെ അമനും ഹംദാനും ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചു. ഇതിനിടെ വാഹനം വഴിയില്‍ തടഞ്ഞ അഹമ്മദും സുഹൃത്തുക്കളും നീരജ് പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് പെട്രോളൊഴിച്ച്‌ ലംബോർഗിനിക്ക് തീയിടുകയായിരുന്നു. നിലവില്‍ സംഭവത്തില്‍ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക