സർക്കാരിന് കൈയടി നേടുന്നതിനായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണ കിറ്റ് വിതരണം ചെയ്തതിന് ശേഷം, സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിലക്കയറ്റം. 2022-23 സാമ്പത്തിക വർഷത്തിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി സർക്കാർ നൽകിയ 180 കോടി പൂർണമായും കിറ്റിലേക്ക് മാറ്റിയത് വരും ദിവസങ്ങളിൽ വിലക്കയറ്റത്തിന് വഴിയൊരുക്കും.

തുണി സഞ്ചികൾ ഉൾപ്പെടെ 14 ഇനങ്ങളടങ്ങിയ ഒരു കോടിയിലേറെ ഓണ കിറ്റുകൾ 22 മുതൽ വിതരണം ചെയ്യും. ഓരോ കിറ്റിനും 447 രൂപയാണ് ചെലവ്. 400 കോടി രൂപയാണ് കിറ്റിനായി വകയിരുത്തിയിരിക്കുന്നത്. ഇതിൽ 220 കോടി അനുവദിച്ചതിനു പുറമെ വിപണി ഇടപെടലിനായുള്ള സപ്ലൈകോ ഫണ്ടിൽ നിന്ന് 180 കോടി ഉൾപ്പെടുത്തിയാണ് 400 കോടി കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ ഓണം കഴിഞ്ഞാൽ വിപണി നിയന്ത്രണത്തിൽ ഇടപെടാൻ സപ്ലൈകോക്ക് പണമില്ലാതായി. വിപണിയിൽ ഇപ്പോൾ തന്നെ വില ഉയരുകയാണ്. സബ്‌സിഡി സാധനങ്ങൾ ഉൾപ്പെടെ പലതും സപ്ലൈകോയിൽ ലഭ്യമല്ല. ഇതോടൊപ്പം വിപണി നിയന്ത്രണത്തിനുള്ള ഫണ്ടും കാലിയായതിനാൽ വിലക്കയറ്റം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കും.

400 കോടി രൂപ ഉപയോഗിച്ച് ഓണകിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്ന കരാറുകാർക്കും, റെയ്‌ക്കോ, കെഎസ്‌സിഡിസി, കാപെക്‌സ്, വെളിച്ചെണ്ണ, ഉപ്പ്, തുണി സഞ്ചി വിതരണക്കാർ, കുടുംബശ്രീ എന്നിവർക്കും പണം രോക്കമായി നൽകും.അതേസമയം, പുതിയ കരാറുകാർക്ക് രൊക്കം തുക നൽകുമ്പോൾ സപ്ലൈകോയ്ക്ക് സ്ഥിരമായി സാധനങ്ങൾ നൽകുന്ന കരാറുകാരെ അവഗണിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നൽകിയ സാധനങ്ങളുടെ ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്.

പഴയ കുടിശ്ശിക നൽകാതെ പുതിയ കരാറുകാർക്ക് ഒറ്റത്തവണ തുക നൽകിയത് കമ്മിഷൻ കബളിപ്പിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നീക്കമാണെന്ന് ആക്ഷേപമുണ്ട്. പണം ലഭിച്ചില്ലെങ്കിൽ ഈ മാസത്തോടെ സപ്ലൈകോയ്ക്ക് വിതരണം നിർത്തുമെന്ന് പല കരാറുകാരും അറിയിച്ചിട്ടുണ്ട്. ഇതും കേരളത്തെ കടുത്ത വിലക്കയറ്റത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും നയിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക