ബോക്സ് ഓഫീസില്‍ വീണ്ടും തരംഗത്തെ തീര്‍ത്ത ചിത്രമാണ് പൃഥ്വിരാജ് നായകനായ ‘കടുവ’. നീണ്ട നാളുകള്‍ക്കു ശേഷം ഷാജി കൈലാസ് സംവിധായകനായി മടങ്ങിയെത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടംമറിച്ചില്ല എന്ന് മാത്രമല്ല, പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്തു. കുര്യാച്ചന്‍ എന്ന നായക വേഷം ചെയ്തത് പൃഥ്വിരാജ് ആണ്. ഈ സിനിമയില്‍ നടന്‍ മമ്മൂട്ടിയുമുണ്ട്. ഇക്കാര്യം സോഷ്യല്‍ മീഡിയ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. സിനിമ മുഴുവനും തിയേറ്ററിലും ഒ.ടി.ടിയിലുമായി കണ്ടിട്ടും നിങ്ങള്‍ മമ്മൂട്ടിയെ കണ്ടിരുന്നോ?

അങ്ങനെ വെറും വാദം എന്നന്നും വിചാരിക്കേണ്ട കാര്യമില്ല. ചിത്രത്തിലെ ആ മുഖം സഹിതമാണ് പ്രചരിക്കുന്നത്. സിനിമ കണ്ടവര്‍ക്ക് പോലും എളുപ്പം മനസ്സിലായില്ല എന്ന് വന്നേക്കും. പരിശോധിക്കാന്‍ സിനിമയുടെ വിക്കിപീഡിയയിലും അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കടുവാക്കുന്നേല്‍ കുര്യന്‍ കോരത്ത്‌ എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്. എങ്കില്‍ കടുവക്കുന്നേല്‍ കോരത്ത്‌ മാപ്പിളയാണ് മമ്മൂട്ടി. ഒരിക്കല്‍ക്കൂടി ശ്രമിച്ചാട്ടെ, ഓര്‍ക്കാന്‍ പറ്റുന്നുണ്ടോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


നായകന്റെ പിതാവായി ഈ ഛായാചിത്രത്തില്‍ കാണുന്നത് മമ്മൂട്ടിയെ തന്നെയാണ്. വില്ലന്റെ അച്ഛന്‍ കരിങ്കണ്ടത്തില്‍ ചാണ്ടിക്കുഞ്ഞായി ചിത്രത്തില്‍ കണ്ടത് നടന്‍ എന്‍.എഫ്. വര്‍ഗീസിനെയും. പൃഥ്വിരാജിന് മറ്റൊരു കോടി ക്ലബ് നേട്ടം നല്‍കിയ ചിത്രം കൂടിയാണ് ‘കടുവ’. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലന്റെ വേഷം ചെയ്തത്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക