പ്രായം റിവേഴ്സ് ഗിയറിലോടുന്ന നടന്‍ എന്നാണ് മലയാളികള്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. കൂടെ പഠിച്ചവരിലും ഒപ്പം സിനിമയിലെത്തിയവരിലുമൊക്കെ പ്രായത്തിന്റെ അടയാളങ്ങള്‍ തെളിഞ്ഞുകാണുമ്ബോഴും പ്രായത്തിന്‍റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ തന്റെ ലൈഫ്സ്റ്റൈലിലൂടെ ചെറുപ്പവും പ്രസരിപ്പും നിലനിര്‍ത്തി മലയാളികളെ വിസ്മയിപ്പിക്കുകയാണ് ഈ മെഗാസ്റ്റാര്‍.

പ്രായം തട്ടാത്ത മമ്മൂട്ടിയുടെ ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പ്രായം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. സിനിമ ഇന്‍ മെംമ്സ് എന്ന ഫേസ്ബുക്ക് പേജില്‍ അമേരിക്കന്‍ നടനായ ടോം ക്രൂയ്‌സിന്റെ പ്രായത്തെ കുറിച്ച്‌ വന്ന ഒരു പോസ്റ്റിനടിയിലാണ് മമ്മൂക്കയും ചര്‍ച്ചയാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറുപതാം വയസ്സില്‍ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിനു താഴെ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ‘മമ്മൂട്ടി, ഇന്ത്യന്‍ ആക്ടര്‍ വയസ് 71’ എന്ന് കമന്റ് ചെയ്യുകയാണ് മലയാളികള്‍. വയസ്സ് 70+, ജസ്റ്റ് മല്ലു തിംഗ്സ് എന്നാണ് ഒരു മലയാളിയുടെ കമന്റ്. ചിത്രം കണ്ട വിദേശികളില്‍ ചിലര്‍ So handsome, Damn 71! എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക