ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ അസാധുവായി. കാലാവധി അവസാനിച്ച ഇവ നീട്ടാനുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. മന്ത്രിമാര്‍ പൊതുപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ എന്നിവരിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കിയ നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ ആണ് അസാധുവായത്.

ഇവയുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ തള്ളുകയായിരുന്നു. ചീഫ് സെക്രട്ടറി സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചില്ല. ഓര്‍ഡിനന്‍സ് ഭരണം അംഗീകരിക്കുന്നില്ല , നിയമ നിര്‍മാണം നിയമസഭയിലൂടെയാവണം, അടിയന്തര സാഹചര്യങ്ങളിലേ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാവൂ എന്നാണ് ഗവര്‍ണറുടെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നിലധികം തവണ നീട്ടിയ ഓര്‍ഡിനന്‍സുകള്‍ ഉള്‍പ്പെടെ 11 എണ്ണം ഒരുമിച്ച്‌ അംഗീകാരത്തിനായി നല്‍കിയതും ഗവര്‍ണറെ ചൊടിപ്പിച്ചു. പഠിക്കാതെ ഇവ ഒപ്പിടില്ല എന്ന് ഗവര്‍ണര്‍ പരസ്യ നിലപാടെടുത്തു. ഏതായാലും താല്‍ക്കാലികമായെങ്കിലും ലോകായുക്തദേദഗതി അസാധുവായത് സര്‍ക്കാരിന് തിരിച്ചടിയാണ്. ഇനി മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഗവര്‍ണരെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമോ എന്നതാണ് കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക