ആഗോളതലത്തില്‍ തന്നെ തൊഴില്‍ രംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നു. വർക്ക് ഫ്രം ഹോം, ഷെയേർഡ് വർകിങ് സ്പെയ്സ് എന്നിവയെല്ലാം അവയില്‍ ചിലതാണ്. അത്തരത്തില്‍ ട്രെൻഡില്‍ ഇടം നേടിയിരിക്കുന്ന പുതിയ പ്രവണതയാണ് ഡ്രൈ പ്രമോഷൻനിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കുകയും എന്നാല്‍ ശമ്ബളത്തില്‍ യാതൊരു വ്യത്യാസവും വരാത്തതുമാണ് ഡ്രൈ പ്രമോഷൻ. ചുരുക്കത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനോടൊപ്പം ജോലി ഭാരം കൂടുന്നതല്ലാതെ സാമ്ബത്തിക മെച്ചം ഉണ്ടാവുന്നില്ല.

പേള്‍ മേയർ കണ്‍സള്‍ട്ടൻസി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13 ശതമാനം സ്ഥാനക്കയറ്റം ഇത്തരത്തില്‍ ഡ്രൈ പ്രമോഷനാണ്.സാമ്ബത്തിക ഞെരുക്കം നേരിടുന്ന കമ്ബനികളാണ് ഇത്തരത്തിലുള്ള പ്രവണത കൂടുതല്‍ കാണിക്കുന്നത്. തൊഴിലാളികളുടെ ദൗർലഭ്യം മൂലവും ഇത്തരത്തില്‍ സ്ഥാനകയറ്റം നല്‍കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരമൊരു പ്രവണതയോട് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പുകളാണ് ഉയരുന്നത്. സ്ഥാനക്കയറ്റത്തോടൊപ്പം ശമ്ബള വർധനവില്ലെങ്കില്‍ അതിനെ അംഗീകാരമായി കാണാനാവില്ലെന്ന് ഒരു കൂട്ടർ പറയുന്നു. ഭാവിയിലെ തൊഴില്‍ ഉയർച്ചയ്ക്ക് ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക