തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. ബോളിവുഡിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം. വരുണ്‍ ധവാന്റെ നായികയായാണ് കീര്‍ത്തിയുടെ അരങ്ങേറ്റം. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വരുണ്‍ ധവാനൊപ്പമുള്ള കീര്‍ത്തിയുടെ ഓട്ടോ യാത്രയാണ്. മുംബൈയിലൂടെയായിരുന്നു താരങ്ങളുടെ ഓട്ടോ യാത്ര.

വരുണിനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ ആരംഭിച്ചത്. കാഷ്വല്‍ ലുക്കിലാണ് കീര്‍ത്തിയെ വിഡ‍ിയോയില്‍ കാണുന്നത്. ഇന്നര്‍ ബനിയനാണ് വരുണിന്റെ വേഷം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയ്‌യെ നായകനാക്കി ആറ്റ്ലി ഒരുക്കിയ തെരിയുടെ ഹിന്ദി റീമേക്കാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഡി18 എന്നാണ് താല്‍ക്കാലികമായി ചിത്രത്തിനു നല്‍കിയിരിക്കുന്ന പേര്. മുരാട് ഖേതാനി, പ്രിയ അറ്റ്‍ലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം അടുത്ത വര്‍ഷം മെയ് മാസം തിയറ്ററുകളിലെത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക