കൊച്ചി: ആസാദി കാമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് കൂടുതൽ പേർ. ദേശീയ പതാക ഡിപിയാക്കി സിനിമാ, കലാ, കായിക രംഗത്തെ പ്രമുഖർ മാതൃകയായി.

കഴിഞ്ഞ ദിവസം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ​​ഗോപൻ തുടങ്ങി മലയാള സിനിമാ താരങ്ങളും സംവിധായകരായ വി ജി തമ്പി, രാമസിംഹൻ അബൂബക്കർ, ഗായികമാരായ കെ എസ് ചിത്ര, അനൂപ് ശങ്കർ, വിജയ് മാധവ് എന്നിവരും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ താരങ്ങൾ ഡിപിയായി ദേശീയ പതാകയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുകയാണ് . ദേശീയ പതാക ഡിപി ആക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനൊപ്പം നടൻ പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പിംഗളി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 15 വരെ ത്രിവർണ്ണ പ്രൊഫൈൽ ചിത്രങ്ങൾ എടുക്കാൻ ആളുകളോട് ആവശ്യപ്പെട്ടു. വീടുകളിൽ പതാക ഉയർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർഘർ തിരംഗ കാമ്പയിൻ സംഘടിപ്പിക്കുമെന്നും പ്രസ്താവിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക