നടന്‍ പ്രണവ് മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. നടന്‍ മോഹന്‍ലാലിന്റെ മകനാണ് പ്രണവ്. 2002-ല്‍ തമ്ബി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തില്‍ ആദ്യമായി സഹസംവിധായകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.മേജര്‍ രവി സംവിധാനം ചെയ്‌ത പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ 2002-ല്‍ ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക