മുത്തച്ഛൻ കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍-തസ്‌രീഫ ദമ്ബതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്. വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റുന്നതിനിടെ കുട്ടി ഇടയില്‍പ്പെടുകയായിരുന്നു.

മംഗലാപുരത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.വീട്ടുമുറ്റത്ത് ഒന്നര വയസ്സുകാരനും മറ്റൊരു കുട്ടിയും കളിക്കുന്നതിനിടയിലായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാസര്‍ഗോഡ് പിതൃസഹോദരന്‍ ഓടിച്ച കാറിനടിയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം.,ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം. #CCTVFootage #KeralaNews

Posted by Kerala Vision on Monday, 13 November 2023

കാട്ടാക്കടയില്‍ കോളജ് വിദ്യാര്‍ഥിനി KSRTC ബസിടിച്ച്‌ മരിച്ചുകാട്ടാക്കടയില്‍ കോളജ് വിദ്യാര്‍ഥിനി KSRTC ബസിടിച്ച്‌ മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയിലാണ് അപകടം. അമിത വേഗതയില്‍ എത്തിയ ബസ് കെട്ടിടത്തിനുള്ളില്‍ നിന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അബന്യയെ ഇടിക്കുകയായിരുന്നു.തുടര്‍ന്ന് ബസ് തൂണില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ രാമചന്ദ്രൻ നായര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. അപകടത്തിന് പിന്നാലെ വിദ്യാര്‍ഥിള്‍ ബസ് സ്റ്റാൻഡില്‍ പ്രതിഷേധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക