കാനഡ: കൈ നിറയെ മിഠായികൾ, ഐസ് ക്രീമുകൾ, പലഹാരങ്ങൾ.. ഇതൊക്കെയാണ് നമ്മുടെ ബാല്യകാല സ്വപ്നങ്ങളിൽ നിറയുന്നത്. ഒരുപക്ഷെ ഇവയെല്ലാം സ്വപ്‌നങ്ങളാകുന്നത് എപ്പോഴും പ്രാപ്യം അല്ലാത്തതു കൊണ്ടാകാം. കാനഡ ആസ്ഥാനമായുള്ള കമ്പനിയായ Candy Funhouse നിങ്ങളുടെ ബാല്യകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു. മധുരപലഹാരങ്ങൾ മാത്രമല്ല നല്ല ശമ്പളമുള്ള ജോലിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ ചീഫ് കാൻഡി ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. കമ്പനി ഉണ്ടാക്കുന്ന മിഠായികൾ വീട്ടിൽ രുചിച്ച് അവരുടെ അഭിപ്രായങ്ങൾ പറയുക എന്നതാണ് ചുമതല. ശമ്പളം 100000 കനേഡിയൻ ഡോളർ, ഏകദേശം 61,14,447 ലക്ഷം രൂപ. “നിങ്ങൾക്ക് വേണ്ടത് മിഠായി, പോപ്പ് സംസ്കാരം, മധുരപലഹാരം എന്നിവയോടുള്ള അഭിനിവേശമാണ്!” ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നാവ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈയിൽ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത ജോലിക്ക് നിരവധി പേർ അപേക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ ജമാൽ ഹെജാസി പറഞ്ഞു. വടക്കേ അമേരിക്കയിൽ താമസിക്കുന്ന അഞ്ച് വയസ്സിന് മുകളിലുള്ള ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാം. ഈ ജോലി പാർട്ട് ടൈമായും ചെയ്യാം. ഭക്ഷണ അലർജി ഇല്ലാത്തവർക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയുന്നവർക്കും മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്. ലിങ്ക്ഡ്ഇൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക