യുവതിയെ വീട്ടുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് അടുക്കം ശിഹാബ് സ്കൂളിനടുത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന ബദറുദ്ദീന്റെയും മറിയയുടെയും മകള്‍ റന ഫാത്തിമ(19)യെയാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെളുപ്പിന് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുമ്ബള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. ഒരു യുവാവ് ഫോണില്‍ വിളിച്ചും മറ്റും ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക