ഖത്തർ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ലോകത്തിലെ നാലാമത്തെ സമ്പന്ന രാജ്യമാണ് ഖത്തർ. വരും വർഷങ്ങളിലും ഖത്തർ മികച്ച പ്രകടനം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകകപ്പ് സോക്കർ ടൂർണമെന്റ് ഖത്തറിന്റെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ രാജ്യമാണ് ഖത്തർ.

ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം വളരെ ഉയർന്നതാണ്. 2014ലെ കണക്കനുസരിച്ച് ഖത്തറി പൗരന്മാരുടെ പ്രതിശീർഷ വരുമാനം 143,222 ആണ്. തുടർന്നുള്ള വർഷങ്ങളിൽ ഇത് പടിപടിയായി വർധിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. ഗൾഫിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഖത്തറെന്ന് ലോകബാങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധപ്പെട്ട ലോകരാജ്യങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത 20 വർഷത്തേക്ക് ഖത്തറിൽ ജിഡിപിയും പ്രതിശീർഷ വരുമാനവും ഉയർന്ന നിലയിൽ തുടരുമെന്ന വിവരവും ഗ്ലോബൽ ഫിനാൻസിന്റെ റിപ്പോർട്ടിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച രാജ്യമാണ് ഖത്തർ. അതിന് ശേഷം ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. കൊവിഡിന് ശേഷം അതിവേഗം വളരുന്ന രാജ്യം ഖത്തറാണെന്ന ലോകബാങ്ക് റിപ്പോർട്ട് ഖത്തറിന് ആശ്വാസമാണ്. ഖത്തറിൽ ജോലി അന്വേഷിക്കുന്ന പ്രവാസികൾക്കും ഇത് പ്രതീക്ഷ നല്കുന്നു.

ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സമ്പന്നമായ പത്ത് രാജ്യങ്ങൾ ഇവയാണ് – ലക്സംബർഗിനാണ് ഒന്നാം സ്ഥാനം. സിംഗപ്പൂരും അയർലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മക്കാവുവും സ്വിറ്റ്‌സർലൻഡുമാണ് ഖത്തറിന് പിന്നിൽ. നോർവേ, യുഎസ്എ, ബ്രൂണെ ദാറുസ്സലാം തുടങ്ങിയ രാജ്യങ്ങളും ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും ദരിദ്രരായ പത്ത് രാജ്യങ്ങൾ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. 1 മുതൽ 10 വരെയുള്ള ക്രമത്തിൽ: ലൈബീരിയ, മഡഗാസ്കർ, ചാഡ്, മലാവി, മൊസാംബിക്ക്, നൈജർ, സൊമാലിയ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ. ഖത്തറുമായി ബന്ധമുള്ള രാജ്യങ്ങളിൽ നിന്നാണ് ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും സഹായം സ്വീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക