തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനം സാമ്ബത്തികമായി ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.ഒന്നും തുറന്നുപറയാതെ രഹസ്യമായിവെച്ച്‌ ദുരഭിമാനം കൊണ്ടുനടന്നിട്ടു കാര്യമില്ലല്ലോ. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

‘ചെലവ് കുറക്കാന്‍ വലിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനായി അത്യാവശ്യമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കല്‍, പത്തുലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ വാങ്ങേണ്ടെന്നുവെക്കല്‍, വാങ്ങുന്നവ ഇന്ധനക്ഷമതയുള്ളതാക്കല്‍, വിദേശയാത്ര ഒഴിവാക്കല്‍ തുടങ്ങിയവ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പ്രധാന ചെലവ് പെന്‍ഷന്‍ നല്‍കുന്നതാണ്. അത് വെട്ടികുറക്കാന്‍ കഴിയില്ലല്ലോയെന്ന്’ മന്ത്രി ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരമാവധി വരുമാനം കൂട്ടാനായി ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് സംസ്ഥാനത്തെ വരുമാനം കൂട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് അത്ര എളുപ്പമല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ‘23,000 കോടിയുടെ വരുമാനകമ്മി കേരളത്തിനുണ്ട്. ഇത് അതിശയോക്തിനിറഞ്ഞ തുകയല്ല. അഞ്ചുവര്‍ഷമായി ജിഎസ്ടി നഷ്ടപരിഹാരം കിട്ടിക്കൊണ്ടിരുന്നതാണ്. ജൂണിനുശേഷം അതില്ല. ഇങ്ങനെ, 12,000 കോടിയുടെ കുറവുണ്ടായി. കേന്ദ്രത്തില്‍നിന്നു കിട്ടേണ്ട റവന്യൂകമ്മിയുണ്ടായതായും’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘1,31,000 കോടി രൂപയുടെ പദ്ധതിയാണ് ദേശീയപാതാ വികസന അതോറിറ്റി കേരളത്തില്‍ നടത്തുന്നുണ്ട്. കിഫ്ബി എന്നു പറഞ്ഞാല്‍ എല്ലാം സൗജന്യമായി ചെയ്യുന്നതല്ല. കിഫ്ബി റോഡുകളില്‍ ടോള്‍പിരിക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. കിഫ്ബി കടത്തിന്റെ പേരില്‍ സംസ്ഥാനത്തെ വിമര്‍ശിക്കാന്‍ സിഎജിക്ക് അവകാശമില്ല. അതിനാണ് സുപ്രീംകോടതി ഉള്ളത്. നിയമസഭയ്ക്കാണ് പരമാധികാരമെന്നിരിക്കേ ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെട്ടു. ഇഡി പോലുള്ള ഏജന്‍സികളെ ദുരുപയോഗം ചെയ്തതാണ് തോമസ് ഐസക്കിനെതിരേയുള്ള നടപടി. കേരളത്തെ രാഷ്ട്രീയമായി ഉപദ്രവിക്കുകയാണ് കേന്ദ്രം. സിഎജി യെയും റിസര്‍വ് ബാങ്കിനെയുമൊക്കെ ദുരുപയോഗം ചെയ്യുന്നു. സംസ്ഥാനം കടമെടുക്കുന്ന കാര്യത്തില്‍ ഇങ്ങനെ കേന്ദ്രം ഇടപെടാന്‍ പാടില്ലെന്നും’ അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെക്കുറിച്ചും സംസാരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക