തിരുവനന്തപുരം: ഹ്രസ്വകാല സൈനിക സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിലും. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. ഇതിനായുള്ള ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. ഓഗസ്റ്റ് 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്കാണ് അവസരം.

http://www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം. അഗ്നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതിയാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ 2022 നവംബര്‍ ഒന്ന് മുതല്‍ 10 വരെ അപേക്ഷകരുടെ ഇമെയിലിലേക്ക് അയക്കും. അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങള്‍ സേനയില്‍ എന്‍റോള്‍ ചെയ്യുന്നതിനാണ് കൊല്ലത്ത് റാലി സംഘടിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക