തിരുവല്ല: തിരുവല്ല ബൈപ്പാസ് പാതയോരത്ത് പഴകിയ മത്സ്യം തള്ളി. ബൈപ്പാസിലെ മഴുവങ്ങാട് പാലത്തിന് സമീപമാണ് ഏതാണ്ട് മുപ്പത് കിലോയോളം മത്സ്യം വഴിയരികില്‍ തള്ളിയിരിക്കുന്നത്. പുഴുവരിച്ച്‌ കിടക്കുന്ന മത്സ്യത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം കാല്‍നടക്കാരെയും ഇരുചക്ര വാഹന യാത്രികരെയുമാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.

മഴുവങ്ങാട് മുതല്‍ പുഷ്പഗിരി വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്ത് ഇറച്ചിക്കോഴി മാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നത് പതിവായി മാറിയിട്ടുണ്ട്. മത്സ്യം തള്ളിയ സംഭവമറിഞ്ഞ് തിരുവല്ല നഗരസഭ ചെയര്‍ പേഴ്സണ്‍ ശോശാമ്മ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, വാര്‍ഡ് കൗണ്‍സിലര്‍ ജിജി വട്ടശ്ശേരിയില്‍ എന്നിവര്‍ സ്ഥലത്തെത്തി. മാലിന്യ നിക്ഷേപം തടയുന്നതിനായി ബൈപ്പാസില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാന്‍ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ തയാറാകണം എന്നതാണ് യാത്രക്കാരുടെ ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക