ദാമ്ബത്യ ജീവിതത്തില്‍ ലൈംഗികബന്ധത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. എന്നാല്‍ പങ്കാളി സെക്സില്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് പുരുഷന് എങ്ങനെ മനസിലാക്കാന്‍ കഴിയുമെന്നത് എല്ലാവരും ചോദിക്കുന്ന ഒന്നാണ്. ഇരുവരും പൂര്‍ണ മനസോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ സംതൃപ്തി ലഭിക്കൂ. അതിനാല്‍ തന്റെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നത് പുരുഷന്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

പുരുഷന് ലൈംഗിക ഉത്തേജനം വളരെ പെട്ടെന്നുണ്ടാകും. എന്നാല്‍ സ്ത്രീകള്‍ക്ക് അങ്ങനെയല്ല. സ്ത്രീകള്‍ക്ക് സാവധാനം മാത്രമേ ലൈംഗികോത്തേജനം സംഭവിക്കൂ. അക്കാര്യം മനസിലാക്കി മാത്രമേ സെക്സില്‍ ഏര്‍പ്പെടാവൂ. പങ്കാളി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാം. ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും ലൈംഗികോത്തേജനം ഉണ്ടാകുന്നത്. എങ്കിലും ഇതില്‍ ചില സമാനസ്വഭാവങ്ങളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിടക്കയിലെത്തിയാല്‍ പങ്കാളി നിങ്ങളെ ചേര്‍ത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാന്‍ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെശരീരഭാഷ. ലൈംഗിക താത്പര്യമുണ്ടെങ്കില്‍ പങ്കാളിയുടെ ശ്വാസോച്ഛ്വാസവും ഹൃദയതാളവും ഉയര്‍ന്ന രീതിയിലായിരിക്കും.

ചെറിയ ഞരക്കങ്ങളും പങ്കാളിയില്‍ നിന്നും ഉണ്ടായേക്കാം. രതിമൂര്‍ച്ഛയ്ക്ക് ശേഷമേ ഈ മാറ്റങ്ങള്‍ സാധാരണ നിലയിലേക്കെത്തുകയുള്ളൂ. ഒരു നിശ്ചിത സ്ഥാനത്ത് കിടക്കാനാവാതെ പങ്കാളി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങുകയോ പങ്കാളിയുടെ ശരീരം നിങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്താല്‍ പങ്കാളി ലൈംഗികമായി ഉത്തേജിക്കപ്പെട്ടു എന്ന് മനസിലാക്കാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക