സമൂഹ മാധ്യമങ്ങളില്‍ നിരന്തരം ഗോസിപ്പുകള്‍ക്കും ട്രോളുകള്‍ക്കും ഇരയാകാറുള്ളവരാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. എപ്പോഴാണ് ഇവര്‍ വിവാഹിതരാവുക? ഈ ബന്ധം എത്ര നാള്‍ പോകും? എന്ന് തുടങ്ങി ആളുകള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ നിരവധിയാണ്. മലൈകയുടെ പ്രായം തന്നെയാണ് പലപ്പോഴും ചോദ്യമുനയില്‍. അര്‍ജുനെക്കാളും 12 വയസിന് മൂത്തതാണ് മലൈക.

പ്രായം മറന്നുള്ള പ്രണയങ്ങള്‍ അപൂര്‍വമല്ലെങ്കിലും 48കാരിയായ മലൈകയുടെയും 37കാരനായ അര്‍ജുന്റെയും പ്രണയം പലര്‍ക്കും ഇപ്പോഴും ദഹിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ രസകരമായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലൈകയുടെ കല്യാണത്തിന് ജ്യൂസ് കുടിച്ച്‌ നില്‍ക്കുന്ന അര്‍ജുന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചാ വിഷയം. അന്ന് അര്‍ജുന് പ്രായം 13 വയസ്. 1998ല്‍ അര്‍ബാസ് ഖാനുമായുള്ള മലൈകയുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് കക്ഷി. ‘അന്നേ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു’, ‘ജസ്റ്റ് അര്‍ജുന്‍ കപൂര്‍ തിങ്സ്’, ‘ബാല്യകാല പ്രണയം’ തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

2019ലാണ് അര്‍ജുനും മലൈകയും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. അര്‍ബാസുമായുള്ള ദാമ്ബത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസും മലൈകയും വേര്‍പിരിയുന്നത്. അര്‍ജുനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുകയായിരുന്നു.

പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും താരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇടക്ക് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്ത് പോയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ അതിന് മറുപടി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക