മുംബൈ: മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ ശേഷം ആര്യന്‍ ഖാന്‍ മുംബൈയിലെ നിശാക്ലബില്‍ പാര്‍ടിക്കെത്തി. വീഡിയോ വൈറലായി. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോയില്‍ മുഖംമൂടി ധരിച്ച്‌ ബാറിനോട് ചേര്‍ന്ന് ആര്യന്‍ നില്‍ക്കുന്നത് കാണാം.

ഒരു കറുത്ത കാഷ്വല്‍ ടീ ഷര്‍ട് ആണ് താരപുത്രന്‍ ധരിച്ചിരിക്കുന്നത്. ‘ആര്യന്‍ ഇന്നലെ രാത്രി ഒരു പാര്‍ടിയില്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ ഉള്‍പെടെയുള്ളവള്‍ നിശാക്ലബില്‍ ആര്യനൊപ്പം ഉണ്ടായിരുന്നുവെന്ന് ഇ ടൈംസ് റിപോര്‍ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാരൂഖ് ഖാന്റെ മകനായ ആര്യനെയും മറ്റ് 19 പേരെയും ഒരു ആഢംബര കപ്പലിലെ പാര്‍ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച്‌ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിയമവിരുദ്ധമായി മയക്കുമരുന്ന് കൈവശം വയ്ക്കല്‍, ഉപഭോഗം, വില്‍പന’ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതായി എന്‍സിബി ആരോപിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ ഏജന്‍സി ആര്യനെ ഒഴിവാക്കുകയായിരുന്നു. ‘ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല’ എന്ന് പ്രസ്താവിക്കുകയും ചെയ്തു. കേസ് അവസാനിപ്പിച്ചെന്നും ആര്യന്‍ കുറ്റവിമക്തനാണെന്നും അഭിഭാഷകന്‍ സന്ദീപ് കപൂര്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. കേസിനെ തുടര്‍ന്ന് കോടതിയില്‍ ഏല്‍പിച്ചിരുന്ന പാസ്‌പോര്‍ട് തിരികെ ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക