കൊച്ചി: വിരാട് കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീമില്‍ താന്‍ ഭാഗമായിരുന്നു എങ്കില്‍ ഇന്ത്യ ലോകകപ്പില്‍ ജയിച്ചാനെയെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. ക്രിക്ചാറ്റിന്റെ ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലാണ് ശ്രീശാന്തിന്റെ വാക്കുകള്‍. ഞാന്‍ ടീമിലുണ്ടായിരുന്നു എങ്കില്‍ 2015,2019,2021 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പ് ജയിച്ചാനെ. താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ സഞ്ജു സാംസണും സച്ചിന്‍ ബേബിയും നന്നായാണ് മുന്‍പോട്ട് പോകുന്നത് എന്നും ശ്രീശാന്ത് പറഞ്ഞു.

2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്റെ മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ച്‌ ശ്രീശാന്തിന്റെ കൈകളിലേക്ക് എത്തിയതോടെയാണ് ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടത്. 2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലും ശ്രീശാന്ത് അംഗമായിരുന്നു. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ഐസിസി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്കായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2015ല്‍ ലോകകപ്പില്‍ ധോനിയാണ് ഇന്ത്യയെ നയിച്ചത്. 2019ല്‍ കോഹ്ലി നയിച്ചപ്പോഴും ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലില്‍ അവസാനിച്ചിരുന്നു. 2015ലെ സെമിയില്‍ ഓസ്‌ട്രേലിയയോടും 2019ലെ സെമിയില്‍ ന്യൂസിലന്‍ഡിനോടുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക